---
title: "കേളകം സെൻ്റ് തോമസ് സ്കൂളിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു"
english_title: "Nyattuvela Mahotsavam Organized at Kelakam St Thomas HSS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373830/kelakam-st-thomas-school-nyattuvela-mahotsavam`"
published_at: "2026-07-22T05:15:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6004f24f496_1000186419.jpg"
keywords: ["Kelakam", "St Thomas HSS", "Nyattuvela Mahotsavam", "NSS", "Padashekaram"]
---

# കേളകം സെൻ്റ് തോമസ് സ്കൂളിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: പരമ്പരാഗത കൃഷി സംസ്കാരം പുതലമുറയ്ക്ക് പരിചയപ്പെടുത്താൻ കേളകം

## Article Content

**കേളകം**: പരമ്പരാഗത കൃഷി സംസ്കാരം പുതലമുറയ്ക്ക് പരിചയപ്പെടുത്താൻ കേളകം

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം

മഞ്ഞളാംപുറം അരീക്കാട് കുടുംബത്തിന്റെ പാടശേഖരത്തിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു.

സ്കൂൾ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് കേളകം

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുനിതാ രാജു ഉദ്ഘാടനം ചെയ്തു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് സി ഡി എസ് മെമ്പർ  സനില അനിൽകുമാർ,

വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷിജി സുരേന്ദ്രൻ,

സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പി ടി എ പ്രസിഡൻ്റ്  ബിനിത രമേശ്, എൻ

എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, ശ്രീനി അരീക്കാട്,.ഹരി അരീക്കാട്, ന്യൂട്ടൻ കെ ജെ, കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി കർഷകർക്കൊപ്പം വിദ്യാർത്ഥികൾ പാടത്തിറങ്ങി വിത്ത് വിതച്ചു.

നെൽകൃഷിയുടെ ഘട്ടങ്ങളും പരമ്പരാഗത രീതികളും നേരിട്ട് കണ്ടറിയാനുള്ള അവസരം കുട്ടികൾക്ക് വേറിട്ട അനുഭവമായി.

കൃഷിയോടുള്ള താല്പര്യം വളർത്തുകയും കാർഷിക സംസ്കാരം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373830/kelakam-st-thomas-school-nyattuvela-mahotsavam`)